Community Transmission Happened In Kerala:IMA
കേരളത്തില്‍ അനുദിനം കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ദിനം ഇന്നലെ സംസ്ഥാനത്ത് 200 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടാപ്പം ആരോഗ്യമന്ത്രി കേരളത്തില്‍ ഏത് നിമിഷവും സാമൂഹിക വ്യാപനം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ സാമൂഹിക വ്യാപനം നടന്നുകഴിഞ്ഞതായി ഐഎംഎ. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായും ഐഎംഎ പ്രസിഡണ്ട് എബ്രഹാം വര്‍ഗീസ് പറഞ്ഞു.